ഉപജില്ലാ ശാസ്ത്രോത്സവം; സ്റ്റില്‍ മോഡലില്‍ ശ്രദ്ധേയമായി സ്മാര്‍ട്ട് എഐ ഹോസ്പിറ്റല്‍
ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ യു.പി സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ശ്രദ്ധ നേടി 'സ്മാര്‍ട്ട് എഐ ഹോസ്പിറ്റല്‍'. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സഹായികളായി എഐ റോബോട്ടുകളെ പ്രയോജനപ്പെടുത്താമെന്ന ആശയമാണ് മാതൃകയിലൂടെ അവതരിപ്പിച്ചത്. സെന്റ് ഫ്രാന്‍സിസ് യു.പി സ്കൂള്‍ വൈലത്തൂരിലെ വിദ്യാര്‍ത്ഥിനികളായ ജുവെല്‍ മേരി ലിജുവും എന്‍.എം. ആത്മികയും ചേര്‍ന്നാണ് ഈ മാതൃക ഒരുക്കിയത്.
ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സും റോബോട്ടിക് സാങ്കേതികവിദ്യയും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് മാതൃകയിലൂടെ വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നത്. മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ കണ്ടുകൊണ്ടു ഓട്ടോമാറ്റിക് ഫാര്‍മസിയിലൂടെ മരുന്നുകള്‍ എടുത്തുനല്‍കുന്ന റോബോട്ടുകളാണ് ആശയത്തിന്റെ പ്രത്യേകത.
ആശുപത്രി സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശവും മാതൃക മുന്നോട്ടുവെക്കുന്നു. സ്കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥിനികളുടെയും കൂട്ടായ പരിശ്രമത്തിലാണ് ഈ ആശയം രൂപപ്പെട്ടത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകളെ ആരോഗ്യരംഗവുമായി ബന്ധിപ്പിച്ചുള്ള അവതരണം യു.പി വിഭാഗത്തിലെ സ്റ്റില്‍ മോഡല്‍ മത്സരത്തില്‍ ശ്രദ്ധ നേടി.
- Log in to post comments