Post Category
*ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി*
യുവജനങ്ങളുടെ കലാ-കായിക കഴിവുകൾക്ക് വേദിയൊരുക്കി ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2026-ന് തുടക്കമായി. കേച്ചേരി ഗവ. എൽ.പി. സ്കൂളിൽ നടന്ന പരിപാടി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ സുനിൽകുമാർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആന്റോ പോൾ, രമാ വേലായുധൻ, പ്രമിത സജീവ്, കെ.എസ് ജിനി, പഞ്ചായത്തംഗങ്ങളായ സച്ചിൻ പ്രകാശ്, കെ.എ രമേഷ് അനുഷ ഷാഫർ, ഷീബ ശിവരാമൻ, ശയിസ്‌ന ജിംഷാദ്, റസിയ അലി, മിനി രാജേഷ്, പി.എം ഉമ്മർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സബിത ഉണ്ണികൃഷ്ണൻ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, മത്സരാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ ഹരിത കർമ്മസേന പ്രവർത്തകർ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments