Post Category
ജാഗ്രതാ നിര്‍ദ്ദേശം
ആളിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ചിറ്റൂര്‍ പുഴയിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച് മണക്കടവില്‍ സെക്കന്റില്‍ 1273 ഘനയടി എന്ന തോതില്‍ വെള്ളം എത്തുന്ന സാഹചര്യത്തില്‍ മൂലത്തറ റഗുലേറ്ററിന്റെ ഒരു ഷട്ടര്‍ 30 സെ.മീറ്റര്‍ എന്ന തോതില്‍ പുഴയിലേക്ക് ഇറക്കി ജലനിരപ്പ് ക്രമീകരിച്ചിരിക്കുന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ഇനിയും നീരൊഴുക്ക് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ ചിറ്റൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും കോസ്വേയിലൂടെയുള്ള യാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments