Post Category
*ഇ.പി.എഫ്–ഇ.എസ്.ഐ ബോധവൽക്കരണ ക്യാമ്പ് 27ന്*
എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിധ സമാഗം ജില്ലാതല ബോധവൽക്കരണ ക്യാമ്പ് ഒക്ടോബർ 27ന് രാവിലെ ഒമ്പതിന് സുൽത്താൻ ബത്തേരി മിൽക്ക് സൊസൈറ്റിയിൽ നടക്കും. ഇ.പി.എഫ്, ഇ.എസ്.ഐ പദ്ധതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് ക്യാമ്പ്. അംഗങ്ങൾക്കും തൊഴിലുടമകൾക്കും പെൻഷനായവർക്കും https://forms.gle/tfJAjVXHVj41J6Zn6 ലിങ്ക് വഴിയോ വേദിയിലെ സ്പോട്ട് രജിസ്ട്രേഷൻ വഴിയോ പങ്കെടുക്കാം. ഫോണ്‍- 04952361293
date
- Log in to post comments