Skip to main content

സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾ

പട്ടികജാതി വികസന വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ്, ഡിപ്ലോമ ഇൻ ഹോംസ്റ്റേ ആൻഡ് റിസോർട്ട് ഓപ്പറേഷൻസ്, അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പരിശീലനം, താമസസൗകര്യം, പരിശീലന കിറ്റ് എന്നിവ  സൗജന്യമായി ലഭിക്കും. https://forms.gle/9rDsSrmHCuxFXCHy7 ലൂടെ നവംബർ 20 നകം അപേക്ഷിക്കണം.  വിവരങ്ങൾക്ക് : www.kittsedu.org , ഫോൺ: 8129166616.

പി.എൻ.എക്‌സ്. 4505/2026

date