Skip to main content

ജെൻഡർ റിസോഴ്സ് പ്രവർത്തനങ്ങളുടെ ഇരുപതാം വർഷ വാരാഘോഷം സംഘടിപ്പിച്ചു

മണീട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്സ് പ്രവർത്തനങ്ങളുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വാരാഘോഷം സംഘടിപ്പിച്ചു. വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു നിർവഹിച്ചു.

  മണീട് പ്രൈമറി ഹെൽത്ത് സെന്റർ ഡോക്ടർ ആഷ്ന മാനസികാരോഗ്യം, ഗർഭാശയ, സ്ത നാർബുദ  വിഷയങ്ങളിൽ ക്ലാസ്സ് നയിച്ചു. ജെൻഡർ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ സി ഡി എസ് ചെയർപേഴ്സൺമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺസ് , സി ഡി എസ് അക്കൗണ്ടന്റ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതവും തുല്യവുമായ സമൂഹം സൃഷ്യടിക്കാൻ വരുത്തേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ  കുടുംബശ്രീ അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തി. 
 സി ഡി എസ് ചെയർപേഴ്സൺ  ഉഷാ രാമചന്ദ്രന്റെ അധ്യക്ഷത്തിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി വർഗ്ഗീസ്, വാർഡ് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ, മറ്റു അംഗങ്ങൾ,അയൽക്കൂട്ടങ്ങൾ എന്നിവർ പങ്കെടുത്തു.

date