Skip to main content

വിമുക്ത ഭട ആശ്രിതർക്ക് സ്കോളർഷിപ്പ്

ഫുൾടൈം തൊഴിലധിഷ്ഠിത, പ്രവൃത്തിപര,സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്ക് (സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സ്കോളർഷിപ്പുകൾ ലഭിക്കാത്തവർ) പ്രൊഫെഷണൽ കോഴ്‌സ് സ്കോളർഷിപ്പിന് ഓൺലൈനായി നവംബർ 21 ന് മുൻപ് സർവ്വീസ് പ്ലസ് (www.serviceonline.gov.in) പ്ലാറ്റ്ഫോമിൽ    അപേക്ഷിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422239.

date