യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത്: ആറ് പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ പരിഗണിച്ച 12 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. അദാലത്തില്‍ രണ്ട് പുതിയ പരാതികളും സ്വീകരിച്ചു.
ചികിത്സാ പിഴവ്, മലിനീകരണ നിയന്ത്രണ സംവിധാനമില്ലാത്ത ക്രഷറിന്റെ പ്രവര്‍ത്തനം, വീടുവെക്കാന്‍ അനുമതി നിഷേധിക്കല്‍, ഗവ. കോളേജുകളിലെ എം.ഡി.എസ്. സീറ്റ് എസ്. ടി വിഭാഗത്തിന് അനുവദിക്കണമെന്ന പരാതി, സ്റ്റാര്‍ട്ടപ്പ് ധനസഹായം, ശമ്പള കുടിശ്ശിക, സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തല്‍, വിദേശ തൊഴില്‍ തട്ടിപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളിലെ പരാതികളാണ് അദാലത്തില്‍ ഉയര്‍ന്നുവന്നത്.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. കമ്മീഷന്‍ അംഗങ്ങളായ പി. ഷബീര്‍, പി.സി. വിജിത, പി.പി. രണ്‍ദീപ്, സെക്രട്ടറി വി. ആര്‍. പ്രമോദ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments