Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ദേവികുളം സബ് കളക്ടറുടെ അധികാരപരിധിയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജീപ്പ് അല്ലെങ്കില്‍ ബൊലേറോ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം.

ടെന്‍ഡര്‍ ഒക്ടോബര്‍ 31-ന് വൈകിട്ട് 5 മണിക്ക് മുമ്പ് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭ്യക്കണം. 'നെല്‍വയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വാഹനവാടക ടെന്‍ഡര്‍' എന്ന് രേഖപ്പെടുത്തണം. നവംബര്‍ 2 ന് വൈകിട്ട് 3 ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 04865 264222
 

date