Post Category
സൈബർ സുരക്ഷ ബോധവൽക്കരണം: വെബിനാർ സംഘടിപ്പിച്ചു
ദേശീയ സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.എർ. ധനേഷ്, ജില്ലാ സൈബർ ക്രൈം പോലീസ് ഓഫീസർ കെ. രാഹുൽ, ഐ.ടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ സംഗീത് സോമൻ എന്നിവർ പ്രസംഗിച്ചു.
ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങളിൽനിന്നുള്ള സംരക്ഷണം എന്നിവ ഉറപ്പാക്കാനാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സുരക്ഷിത ഓൺലൈൻ പ്രാക്ടീസുകൾ, സൈബർ ഹൈജീൻ, സൈബർ ഭീഷണികൾ, ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു. വിവിധ വകുപ്പുകളിൽനിന്നും അക്ഷയസെന്ററുകളിൽ നിന്നുമുള്ള ജീവനക്കാർ പങ്കെടുത്തു.
date
- Log in to post comments