Skip to main content

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം

പൊന്‍മള കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ ഒന്‍പതിന് രാവിലെ 11 ന് പൊന്‍മള കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. 179 ദിവസത്തേക്കോ അല്ലെങ്കില്‍ സ്ഥിരം തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നത് വരെയോ ആണ് നിയമനം. ഈ തസ്തികയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
 
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9645521711.

date