Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നവംബര്‍ 20, 21, 22 തീയതികളില്‍ തിരുവനന്തപുരം കാര്യവട്ടം എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയത്തില്‍ നടക്കുന്ന 'കളിക്കളം 2026' കായികമേളയില്‍ പങ്കെടുക്കുന്ന നിലമ്പൂര്‍ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളെയും ജീവനക്കാരെയും കൊണ്ടു പോകുന്നതിനും തിരിച്ചുകൊണ്ടു വരുന്നതിനുമായി 49 സീറ്റുള്ള യാത്രാബസ്സ് അനുവദിക്കുന്നതിന് തയ്യാറുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

സ്‌കൂളില്‍ നിന്നും നവംബര്‍ 19-ന് രാവിലെ 5:30-ന് പുറപ്പെട്ട് കുട്ടികളെ തിരുവനന്തപുരത്ത് എത്തിക്കേണ്ടതും കായികമേള അവസാനിക്കുന്ന മുറയ്ക്ക് നവംബര്‍ 23-ന് തിരികെ സ്‌കൂളിലെത്തിക്കുകയും വേണം. കായികമേള നടക്കുന്ന ദിവസങ്ങളില്‍ താമസസ്ഥലത്തു നിന്നും സ്റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കും ഈ ബസ്സ് ഉപയോഗിക്കണം. ക്വട്ടേഷന്‍ നവംബര്‍ ഒന്‍പതിന് രാവിലെ 10.30 നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്.

date