കായിക അധ്യാപക നിയമനം
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള താനൂര്‍ ഗവണ്മെന്റ് റീജിയണല്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോള്‍ കായിക പരിശീലനം നല്‍കുന്നതിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നു. സംസ്ഥാനതലത്തില്‍ ഫുട്ബോള്‍ ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തികളെയാണ് കായിക പരിശീലകരായി നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 11 ന് താനൂര്‍ സ്കൂളില്‍ നടക്കും.
യോഗ്യത-ഫുട്ബോള്‍ കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലെയര്‍ ആയിരിക്കണം. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ഫുട്ബോള്‍ കോച്ച് ആയിരിക്കണം. സ്കൂള്‍ പ്രവര്‍ത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും കായിക പരിശീലനത്തിനായി സമയം കണ്ടെത്തി പരിശീലനം നല്കാന് താല്പര്യമുള്ളവര്ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസ്സല് രേഖകള്‍ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 ന് താനൂര്‍ സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. ഫോണ്‍- 8281038989
- Log in to post comments