Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 43 വിദ്യാര്‍ഥികള്‍ക്ക് ടീം ജേഴ്‌സി, റണ്ണിംഗ് ഷൂ, സോക്‌സ് എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ടീം ജേഴ്‌സിയില്‍ ടി-ഷര്‍ട്ട്, ഷോര്‍ട്‌സ്, ട്രാക്ക് സ്യൂട്ട്, ജാക്കറ്റ്, ക്യാപ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഒരു സെറ്റ് വിതരണം ചെയ്യുന്നതിനുള്ള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.

താത്പര്യമുള്ള സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത കവറില്‍ 'നിലമ്പൂര്‍ ഐ.ടി.ഡി.പി.യിലേക്ക് റണ്ണിംഗ് ഷൂ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് എഴുതി നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍- 04931-220315.

date