Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി സ്‌കോളര്‍ഷിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 2026 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ -ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകള്‍ ഒഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. kmtwwfb.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 0491-2547437.

date