Skip to main content

ധനസഹായം

സംസ്ഥാനത്തെ ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിവിധ മത്സരപ്പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിംഗ്, ഗേറ്റ്/എം.എ.ടി, യുജിസി നെറ്റ്/ ജെ.ആര്‍.എഫ് തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനാണ് സാമ്പത്തിക സഹായം ലഭിക്കുക. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, ബാങ്കിംഗ് സര്‍വീസ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയും, സിവില്‍ സര്‍വീസിന് 4.5 ലക്ഷം രൂപയും, ഗേറ്റ്/എം. എ. ടി, യുജിസി നെറ്റ്/ ജെ ആര്‍ എഫ് എന്നിവയ്ക്ക് 2.5 ലക്ഷം രൂപയുമാണ് വരുമാന പരിധി. www.egrantz.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 20. ഫോണ്‍: 0492-2222335.

date