ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍) തസ്തികയിലെ ഒരു ഒഴിവില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി ആര്‍ക്ക് ആര്‍ക്കിടെക്ച്ചര്‍/ ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഒക്ടോബര്‍ 28 രാവിലെ 10 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.
- Log in to post comments