Skip to main content

മേട്രന്‍ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ 'മേട്രന്‍' തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: 10 -ാം ക്ലാസ് വിജയം. പ്രായപരിധി 50. അപേക്ഷകര്‍ സേവന തല്‍പ്പരതയും ശരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധതയുമുള്ളവര്‍ ആയിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 29 രാവിലെ 11 ന് മഹിള മന്ദിരത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9947297363, 9645577854.

date