സി-ഡിറ്റില്‍ വീഡിയോ പാനല്‍: അഭിമുഖം ഒക്ടോബര്‍ 29 ന്
സി-ഡിറ്റ് നടപ്പാക്കുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ്, വീഡിയോ കംപോസിറ്റിങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട്/ റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു. യോഗ്യത: 12-ാം ക്ലാസ് വിജയം, ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്/പ്രിന്റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സ് വിജയം, ആറു മാസത്തെ പ്രവൃത്തി പരിചയം, സി-ഡിറ്റിലെ മീഡിയ കോഴ്‌സുകള്‍ വിജയകമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന, അഡോബ് സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തിരുവല്ലം സി-ഡിറ്റ് ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ 29 രാവിലെ 9.30 ന് അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കും ഹാജരാകണം. ഫോണ്‍: 0471 2380910, 2380912, 2383506.
- Log in to post comments