Skip to main content

സ്പര്‍ശ് സര്‍വീസ് സെന്റര്‍ ഓഫീസ് മാറ്റം

പത്തനംതിട്ട കോളജ് ജംഗ്ഷനിലെ ഹോട്ടല്‍ ഹില്‍റോക്ക് ബില്‍ഡിംഗ് ഗ്രൗണ്ട് ഫ്‌ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശ് സര്‍വീസ് സെന്റര്‍ (ഡി.പി.ഡി.ഒ) നവംബര്‍ ഒന്നുമുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. പത്തനംതിട്ട കോളജ് ജംഗ്ഷനിലെ തെങ്ങുംതറയില്‍ ബില്‍ഡിംഗിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ, 882, 883 മുറികളിലേക്കാണ് പ്രവര്‍ത്തനം മാറ്റുന്നത്. ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ 30 വരെ ഓഫീസ് പ്രവര്‍ത്തിക്കില്ല. ഫോണ്‍: 0468 2325444, 2220241.

date