വിജിലന്‍സ് വാരാചരണം
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ 2026 ലെ വാരാചരണം ഒക്ടോബര്‍ 26 മുതല്‍ നവംമ്പര്‍ രണ്ടുവരെ നടത്തും. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26 രാവിലെ വിജിലന്‍സ് യൂണിറ്റിന്റെയും ജില്ലയിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടേയും സംയുക്ത റാലിയും മാരത്തോണും പത്തനംതിട്ട ടൗണില്‍ സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 'കറപ്ഷന്‍ ഈസ് എ ക്രൈം, നോട്ട് എ കള്‍ച്ചര്‍' വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും. ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ മുഖ്യാതിഥിയാകും. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പത്തനംതിട്ട ഡി.വൈ.എസ്.പി എം എ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ആര്‍ രാജേഷ് കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ യു പി വിപിന്‍കുമാര്‍, ജെ രാജിവ്, പി വിനോദ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സ്‌കൂള്‍, കോളജ് തലങ്ങളിലും മറ്റു വകുപ്പുകളിലും ക്ലാസും സെമിനാറും സംഘടിപ്പിക്കും.
- Log in to post comments