Skip to main content

വര്‍ണ്ണോല്‍സവം ഒക്ടോബര്‍ 31ന്

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനത്തിന് മുന്നോടിയായി നടക്കുന്ന ' വര്‍ണ്ണോല്‍സവം 2026 ' ഒക്ടോബര്‍ 31 രാവിലെ ഒമ്പതിന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് പ്രസംഗം (മലയാളം ആന്റ് ഇംഗ്ലീഷ്), പദ്യപാരായണം (മലയാളം ആന്റ് ഇംഗ്ലീഷ്), ദേശഭക്തിഗാനം മല്‍സരങ്ങളും ഉച്ചയ്ക്ക് 1.30 ന് കഥാരചന (മലയാളം ആന്റ് ഇംഗ്ലീഷ്), കവിതാ രചന (മലയാളം ആന്റ് ഇംഗ്ലീഷ്) മല്‍സരങ്ങളും നടക്കും.

date