Skip to main content

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30നകം നല്‍കണം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം മേഖലയില്‍ (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍) വിവിധ പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 30നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ നല്‍കണം. ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നവംബര്‍ തീയതിയിലുള്ള ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് വകുപ്പില്‍ നല്‍കേണ്ടത്. നേരിട്ടോ ദൂതന്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റ് നല്‍കാം. ദൂതന്‍ മുഖേന നല്‍കുന്നവര്‍ പെന്‍ഷണറുടെ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ (ഒപ്പ്, പേര്, തീയതി എന്നിവ രേഖപ്പെടുത്തിയത്) പകര്‍പ്പ് കൂടി നല്‍കണം. കോട്ടയം ജില്ലയിലുള്ളവര്‍ കലക്ടറേറ്റ് സമുച്ചയത്തിലെ (സിവില്‍ സ്റ്റേഷന്‍) ഒന്നാം നിലയിലുള്ള ഐ.പി.ആര്‍.ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലുമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.prd.kerala.gov.in  ല്‍ ലഭിക്കും. വിവരങ്ങള്‍ക്ക് റീജണല്‍ ഓഫീസിലെ 0481 2561030 എന്ന നമ്പരിലോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0468 2222657 നമ്പരിലോ ബന്ധപ്പെടണം. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍: jeevanpramaan.gov.in   .
 

date