താല്‍ക്കാലിക നിയമനം
മിഷന് വാത്സല്യ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലെ ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ യൂണിറ്റില്‍ ഒഴിവുള്ള ചൈല്‍ഡ് ഹെല്പ് ലൈന്‍ സൂപ്പര്‍വൈസര്‍ (യോഗ്യത: ഹെല്പ് ലൈന്‍ സൂപ്പര്‍വൈസര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്മ്യൂണിറ്റി സോഷ്യോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം, എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന), കേസ് വര്‍ക്കര്‍ (യോഗ്യത: പ്ലസ് ടു വിജയം, മികച്ച ആശയവിനിമയ ശേഷി, എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.) തസ്തികകളിലെ ഓരോ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ ഏഴ് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ (ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന് മൂന്നാം നില, ആറന്മുള, പത്തനംതിട്ട) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2319998, 9544249449.
- Log in to post comments