Skip to main content

100 സ്‌കൂളുകളില്‍ ആധുനിക  ലബോറട്ടറികള്‍   

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്‌കൂളുകളിലെ ലൈബ്രറികളും ലബോറട്ടറികളും ആധുനികവത്കരിക്കുന്ന' പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങി. സംസ്ഥാനത്തെ 38 ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ലബോറട്ടറിയും, ലൈബ്രറിയും സജ്ജമാക്കുന്നതിനായി 38 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി.  ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി ചേര്‍ന്ന്  57 സ്‌കൂളുകളില്‍ ശാസ്ത്രപോഷിണി പദ്ധതി പ്രകാരം ഓരോ സ്‌കൂളിനും 10 ലക്ഷം രൂപ വീതം ലബോറട്ടറി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നല്‍കാനും തീരുമാനിച്ചു. നാല് സ്‌കൂളുകളില്‍ ആധുനിക സൗകര്യങ്ങളോടെ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ രണ്ട് കോടി രൂപയും  അനുവദിച്ചിട്ടുണ്ട്.

     കേരളത്തിലെ 100ഓളം സ്‌കൂളുകളില്‍  45.7 കോടി രൂപയുടെ പദ്ധതിയാണ്  ആദ്യ ഘട്ടത്തില്‍  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ആരംഭിച്ചിരിക്കുന്നത്.

പി.എന്‍.എക്‌സ്.5242/17

date