Post Category
സൈബർ ബോധവത്കരണ ക്ലാസ്സ് നടത്തി
സൈബർ സേഫ് കേരളം പദ്ധതിയുടെ ഭാഗമായി ആലക്കോട് പോലിസിന്റെയും ഉദയഗിരിഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കാർത്തികപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എൻ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
കണ്ണൂർ റൂറൽ സൈബർ എസ് ഐ
ഹബീബ് റഹ്‌മാൻ ബോധവൽകരണ ക്ലാസ്സിന് നേതൃത്വം നൽകി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീൻ തെക്കേൽ,സരിത ജോസ്, സിന്ധു തോമസ്, പഞ്ചായത്തംഗങ്ങളായ രാജേഷ് വി ബി, ജോയി പള്ളിപ്പറസിൽ,ബാബു പറപ്പള്ളി, ബേബി കോയിക്കൽ, ഷീബ ഡാനി, ജെയ്സി ജോസ്, കുടുംബശ്രീ ചെയർപേഴ്സൺ സനിത നാരായണൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments