ഉളിക്കൽ പൊയ്യൂർക്കരി പൊതുശ്മശാനം പ്രവർത്തന സജ്ജമായി
ഇക്കഴിഞ്ഞ ആഗസ്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രവർത്തനം നിലച്ച ഉളിക്കൽ പൊയ്യൂർക്കരി പൊതുശ്മശാനം അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചതായി പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.വെള്ളപ്പൊക്കത്തിൽ ശ്മശാനത്തിൽ ചെളിയും മറ്റവശിഷ്ടങ്ങളും നിറയുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ശ്മശാനം പ്രവർത്തനരഹിതമായതോടെ മൃതദേഹം സംസകരിക്കുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നാട്ടുകാർ നേരിട്ടിരുന്നു.ഇതിനെ തുടർന്നാണ് യുദ്ധകാലടിസ്ഥാനത്തിൽ അറ്റകുറ്റ പണികൾക്ക് പഞ്ചായത്ത് നേതൃത്വം നൽകുകയും ശ്മാശാനപ്രവർത്തനം പുനസ്ഥാപിക്കുകയും ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, വൈസ് പ്രസിഡന്റ് ടോണി ജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വി കെ ദാസൻ, സമീന നാസർ, മഞ്ജു സാബു മെമ്പർമാരായ ജിൻസി ഷാജി,ബെന്നി തൈപറമ്പിൽ,ഒ വി ഷാജു,സെബാസ്റ്റ്യൻ കേളിമറ്റം,എ എൻ ബിജു,നിഷ ഓടക്കൽ, ലിസി,പ്രസന്നദാസ് എന്നിവർ പങ്കെടുത്തു.
- Log in to post comments