Skip to main content

അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

 

ഇരിങ്ങാലക്കുട ശിശു വികസന പദ്ധതിക്ക് കീഴിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിച്ചുവരുന്ന 151 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. 

 

മാപ്രാണത്തുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും പ്രവൃത്തി സമയത്ത് ടെണ്ടർ ഫോറം ലഭിക്കുന്നതാണ്.  നവംബർ ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെടെണ്ടർ സ്വീകരിക്കും. ഫോൺ-0480 2824833.

date