Post Category
വനിതാ കമ്മീഷൻ അദാലത്ത് നടന്നു; 5 പരാതികൾ തീർപ്പാക്കി
കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ജവഹർ ബാലഭവനിൽ മെഗാ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ 74 പരാതികൾ പരിഗണിച്ചു. അഞ്ചെണ്ണം തീർപ്പാക്കി. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വനിതാ കമ്മീഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മഞ്ജു വി. നായർ, അഡ്വ. സജിത എന്നിവർ അദാലത്തിൽ പങ്കെടുത്ത് കേസുകൾ പരിഗണിച്ചു.
അദാലത്തിൽ പരിഗണിച്ച കേസുകളിൽ പരാതിക്കാരും എതിർകക്ഷികളും ഒരുമിച്ച് ഹാജരായ 5 കേസുകളും, പരാതിക്കാർ മാത്രം ഹാജരായ 15 കേസുകളും, എതിർകക്ഷികൾ മാത്രം ഹാജരായ 6 കേസുകളും ഉൾപ്പെടുന്നു. 69 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
date
- Log in to post comments