Skip to main content

അങ്കണവാടികൾക്ക് വളർച്ചാ നിരീക്ഷണ* *ഉപകരണങ്ങൾ വിതരണം ചെയ്തു

 

2026-27 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പാവറട്ടി ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലേക്ക് വളർച്ചാ നിരീക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ആന്റോ ലിജോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി ഹമീദ് അധ്യക്ഷത വഹിച്ചു. 46,000 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംസിയ മുജീബ്, പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്. സൂപ്പർവൈസർ പ്രത്യൂഷ, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

date