Skip to main content

സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പട്ടികജാതി യുവജനങ്ങൾക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ്, ഡിപ്ലോമ ഇൻ ഹോസ്റ്റസ് ആൻഡ് റിസോർട്ട് ഓപ്പറേഷൻസ്, അഡ്വാൻസ്ഡ് അക്കൗണ്ടിങ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താൽപര്യമുള്ളവർ https://forms.gle/9rDsSrmHCuxFXCHy7 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20 ന്. 

പരിശീലനം തിരുവനന്തപുരം കിറ്റ്സ് കേന്ദ്രത്തിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഫോൺ : 8129166616 .

date