ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറിതൈ വിതരണം തുടങ്ങി
ശ്രീകണ്ഠപുരം നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പച്ചക്കറിതൈ , ഫലവൃക്ഷതൈ വിതരണ പദ്ധതി നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ അധ്യക്ഷത വഹിച്ചു.
വീടുകളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുക,വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം വർധിപ്പിക്കുക, സ്വയംപര്യാപ്തതയിലൂടെ കാർഷികമേഖലയെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
പച്ചക്കറിക്കൃഷിയിലൂടെ കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിനും അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകും.
സെക്രട്ടറി പി എൻ അനീഷ്,നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു മധുസൂദനൻ, പി നൂർദീൻ, കെ ബിജു, കൗൺസിലർമാരായ മിനി ജോസഫ്, സ്മിത മാത്യു, എൻ പ്രേമോദ്, ഫരീധ വി പി, ഗോൾഡാ മാത്യു, സി എം തോമസ് , കെ ഒ പ്രേദീപൻ, എൻ ബാലൻ, സുരേഷ് ബാബു, ലേഖ മോഹനൻ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ ഹരി എന്നിവർ പങ്കെടുത്തു.
- Log in to post comments