വയലാർ സ്മൃതി സംഘടിപ്പിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ സ്മരണാർഥം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി ടി ചന്ദ്രമതി അധ്യക്ഷതയായി.
സ്വച്ഛത ഹി സേവ, നിർമലം നവയുഗ കേരളം പദ്ധതികളുടെ ഭാഗമായി പഞ്ചായത്ത് ലൈബ്രറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
തുടർന്ന് വയലാർ രാമവർമ്മയ്ക്കുള്ള സ്മരണാഞ്ജലിയായി കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ എം ബാലകൃഷ്ണൻ, പി വി അജിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി അജയകുമാർ, രജിഷ കല്ലൂരി, ഗോപാലൻ വണ്ണാരത്ത്, ബീന പട്ടേരി, ശ്രീകെഷ മുരളീധരൻ, അനീഷ് ബാബു, കെ രവി , സി എൻ ഷീജ, ഉമേഷ് ബാബു, കെ കെ കവിത, കെ ചന്ദ്രൻ, യു രാജൻ, എം രാജീവൻ, ഉപേന്ദ്രൻ, എന്നിവർ സംസാരിച്ചു.
- Log in to post comments