Skip to main content
മലപ്പട്ടം ഗ്രാമപഞ്ചായത്ത്  പുതുശ്ശേരി പാടം  നെൽകൃഷി നടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

നെൽ കൃഷിക്ക് പുതു ജീവൻ നൽകി മലപ്പട്ടം ഗ്രാമപഞ്ചായത്ത്‌

മലപ്പട്ടം ഗ്രാമപഞ്ചായത്തും കൃഷിഭവനും പാടശേഖരസമിതിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പുതുശ്ശേരി പാടം  ഞാറ് നടീൽ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വാസന്തി അധ്യക്ഷയായി.
മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ പത്തു വർഷത്തിലേറെയായി തരിശ്ശായി കിടക്കുന്ന 25 ഏക്കർ വയലിലാണ് നെൽകൃഷി നടീൽ നടന്നത്. കൃഷി ഭവന്റെ നേതൃത്വത്തിൽ നെൽവിത്തും കുമ്മായവും മുൻകൂട്ടി  നൽകി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മാത്യു വിശിഷ്ടാതിഥിയായി.കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രതീഷ് വിഎസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ വി വി അജീഷ് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ  ജോസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അനീഷ് കുമാർ, പാടശേഖരസമിതി പ്രസിഡണ്ട്  എം എം കാർത്യായനി ടീച്ചർ, മലപ്പട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് മലപ്പട്ടം പ്രഭാകരൻ,കൃഷി അസിസ്റ്റൻറ് എൽ എം മധുസൂദനൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.
 

date