Post Category
പിണറായിയിൽ അങ്കണവാടി കലാമേള തുടങ്ങി
പിണറായി പഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അങ്കണവാടി കലാമേളയ്ക്ക് തുടക്കമായി.
ഫ്ലവേഴ്സ് ടോപ് സിംഗർ സാഗരിക റിനീഷും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ഹിതൈഷിണി ബിനീഷും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന കലാമേളയിൽ 36അങ്കണവാടികളിൽ നിന്നായി മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് പി ഷെർളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി വി രത്നാകരൻ, വി വി രമേശൻ, എം റഫ്സീന, എം മഹേഷ് കുമാർ,
കെ നിജിൽ,കെ കെ രാജീവൻ,എൻ വി രമേശൻ,
സി കെ ഗോപാലകൃഷ്ണൻ,ഐ സി ഡി എസ് സൂപ്പർവൈസർ ഇ സൂര്യ, പി ശ്യാമള എന്നിവർ പങ്കെടുത്തു.
date
- Log in to post comments