Skip to main content

പോഷണ മാസാചരണം; പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

 

പോഷൺ മാസാചരണം ഭാഗമായി ചെറുതന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് (എഫ്.എൻ.എച്ച്.ഡബ്ല്യു)ന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രതീക്ഷ അധ്യക്ഷത വഹിച്ചു.

ഭക്ഷണം,പോഷണം,ആരോഗ്യം,ജലം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പേഴ്സണൽ വെൽനെസ് ട്രെയിനർ ഐഷ ക്ലാസ് നയിച്ചു. പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.  വൈസ് ചെയർപേഴ്സൺ അനിത സ്വാഗതം ആശംസിച്ചു. കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രമീള മനോജ്,  ജനപ്രതിനിധികൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date