Skip to main content

വിജിലന്‍സ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഒക്ടോബര്‍ 26 മുതല്‍ നവമ്പര്‍ 2 വരെ നടക്കുന്ന വിജിലന്‍സ് അവബോധ വാരാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ വിജിലന്‍സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍  വിജിലന്‍സ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. സി. പി. സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിജിലന്‍സ് ഡിവൈഎസ്പി ജേക്കബ്. എം.ടി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി പ്രമോദന്‍.കെ.വി വിശിഷ്ടാതിഥിയായി. പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ പി എ വിജിലന്‍സ് അവബോധ ക്ലാസ്സിന് നേതൃത്വം നല്‍കി.
ചടങ്ങില്‍ വിമന്‍ സെല്‍ കോര്‍ഡിനേറ്റര്‍ ശ്രീകല.വി.പി സ്വാഗതവും പോലീസ് ഇന്‍സ്‌പെക്ടര്‍ ബാവിഷ് ബി എസ് നന്ദിയും പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി അഴിമതിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണ റാലി, സ്‌കൂളുകളിലും കോളേജുകളിലും വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. അഴിമതിക്കെതിരെ പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, ഭരണനിര്‍വഹണത്തില്‍ സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തുക എന്നിവയാണ് വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

 

date