പാപ്പിനിശ്ശേരി പാലത്തിന് സമീപം കെ കണ്ണപുരത്ത് പുതിയ പാലം നിർമ്മിക്കും - മന്ത്രി പി കെ ബഷീർ
പാപ്പിനിശ്ശേരി പാലത്തിന് സമീപത്തായി കെ. കണ്ണപുരത്ത് പുതിയ പാലം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി നിർമ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. നിലവിലെ പാലത്തിന്റെ അപകട ഭീഷണി കണക്കിലെടുത്ത് എം വിജിൻ എം എൽ എ നിയമസഭയിൽ അവതരിപ്പിച്ച സമ്പ്മിഷന് മറുപടിപറയുകയായിരുന്നു മന്ത്രി. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ പാലം അറ്റകുറ്റ പ്രവൃത്തി നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ പുതിയ പാലത്തിനായി 5.50 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അറ്റകുറ്റ പ്രവൃത്തിക്ക് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകുമെന്നും മന്ത്രി മറുപടി പറഞ്ഞു.
കാലവർഷക്കെടുതിയുടെ ഭാഗമായി പ്രസ്തുത പാലത്തിനു സമീപം റോഡിൽ താഴ്ചയും അമർച്ചയും സംഭവിച്ച്
തകർച്ചാഭീഷണി നേരിടുന്നതും ഗതാഗതസുരക്ഷയെ ബാധിക്കുന്നന്നുണ്ട്.
നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി കെ. കണ്ണപുരത്ത് നിലവിലുള്ള പാലത്തിന് സമീപം പുതിയ പാലം നിർമ്മിക്കുന്നതിന് സമർപ്പിച്ച 5.50 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകണമെന്നും അറ്റകുറ്റപ്പണികൾക്കായി സമർപ്പിച്ച എസ്റ്റിമേറ്റിന് അടിയന്തരമായി അംഗീകാരം നൽകണമെന്നും എം വിജിൻ എംഎൽഎ സമ്പ് മിഷനിലൂടെ നിയമസഭയിൽ ആവശ്യപ്പെടുകയായിരുന്നു.
- Log in to post comments