Post Category
എഫ്.സി.ഐ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ 'പ്രത്യേക ക്യാമ്പയിന് 6.0' ആരംഭിച്ചു
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സ്ഥാപന ശുചിത്വത്തിനും കാര്യക്ഷമമായ രേഖാ പരിപാലനത്തിനുമായി 'പ്രത്യേക ക്യാമ്പയിന് 6.0' സംഘടിപ്പിക്കും. ഓഫീസ് പരിസരം ശുചീകരണം, പഴയ രേഖകള്‍ തരംതിരിച്ച് പ്രധാന രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കല്‍, വൃക്ഷത്തൈകള്‍ നടല്‍, ഓഫീസ് സ്ഥലം ഫലപ്രദമായി വിനിയോഗിക്കല്‍ എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും മാലിന്യ സംസ്കരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. ക്യാമ്പയിന്റെ പുരോഗതി ഉന്നത അധികാരികള്‍ സമയബന്ധിതമായി പരിശോധിക്കും. വൃത്തിയുള്ളതും കാര്യക്ഷമവും പൗരസൗഹൃദവുമായ സംവിധാനം ഉറപ്പാക്കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് എഫ്സിഐ അധികൃതര്‍ അറിയിച്ചു.
date
- Log in to post comments