Post Category
ഫാര്‍മസിസ്റ്റ് നിയമനം
പൊന്നാനി നഗരസഭയിലെ ബിയ്യം, പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ 11 ന് ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം നേരിട്ട് ഹാജരാകണം. സയന്‍സ് സ്ട്രീമില്‍ പ്രീഡിഗ്രി, പ്ലസ് ടു അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഒപ്പം ഫാര്‍മസിയില്‍ ഡിപ്ലോമയോ തത്തുല്ല്യ യോഗ്യതയും കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച രജിസ്ട്രേഷനുമാണ് യോഗ്യതകള്‍. ഫോണ്‍-04942664701.
date
- Log in to post comments