Skip to main content

വീഡിയോ എഡിറ്റിംഗ് കോഴ്സ്

അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ഫിലിം ആന്‍ഡ് വീഡിയോ എഡിറ്റര്‍' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. പൂര്‍ണമായും ഓഫ്ലൈന്‍ മോഡിലുള്ള പ്രാക്ടിക്കല്‍ ക്ലാസുകളായിരിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭ്യമാക്കും. കോഴ്സ് ഫീ ഗഡുക്കളായി അടയ്ക്കാം.  ഫോണ്‍: 9495999721.

date