ഓവർസീസ് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. കോഴ്‌സുകളിൽ ഉന്നതപഠനം നടത്തുന്നതിനുള്ള ‘ഓവർസീസ് സ്‌കോളർഷിപ്പ് 2026-27’ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരും 40 വയസ്സ് കവിയാത്തവരും കേരളത്തിൽ സ്ഥിരതാമസക്കാരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ആദ്യ 600 റാങ്കിലുള്ള വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ്, ഐ.ടി., മാനേജ്‌മെന്റ്, പ്യുവർ സയൻസ്, മെഡിസിൻ ആൻഡ് അലൈഡ് ഹെൽത്ത്, സോഷ്യൽ സയൻസസ്, നിയമം, അഗ്രികൾച്ചറൽ സയൻസ് മേഖലകളിലെ പഠനത്തിനാണ് ആനുകൂല്യം ലഭിക്കുക. www.mwdscholarship.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി നവംബർ 30. ഫോൺ: 0471-2300523, 0471-2300524.
പി.എൻ.എക്‌സ്. 4514/2026
- Log in to post comments