Skip to main content

ഗതാഗത സുരക്ഷയും സുസ്ഥിരതയും: അന്താരാഷ്ട്ര സമ്മേളനം ‘ട്രാൻസ്ഫോം 2026’ ഡിസംബർ 18, 19 തീയതികളിൽ

നാറ്റ്പാക് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ട്രാൻസ്‌ഫോർമിങ് ട്രാൻസ്‌പോർട്ട് ഫോർ സേഫ്റ്റി ആൻഡ് സസ്റ്റെയിനബിലിറ്റി - ട്രാൻസ്‌ഫോം 2026' പ്രമേയത്തിൽ  അന്താരാഷ്ട്രസമ്മേളനം ഡിസംബർ 18, 19 തീയതികളിൽ കഴക്കൂട്ടം മേനംകുളം മരിയൻ എൻജിനീയറിങ് കോളജിൽ മുഖ്യമന്ത്രി  വി.ഡി സതീശൻ  ഉദ്ഘാടനം ചെയ്യും.

ഗതാഗത ആസൂത്രണം, റോഡ് സുരക്ഷ, സുസ്ഥിര ഗതാഗത സംവിധാനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ദർ പങ്കെടുക്കും. ഏർലി ബേർഡ് രജിസ്‌ട്രേഷൻ  നവംബർ ഒന്ന് വരെയും റെഗുലർ രജിസ്‌ട്രേഷൻ ഡിസംബർ 10 വരെയും നടത്താം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും https://natpac.kerala.gov.in/TRANSFORM2026/, ഫോൺ: 9495823647.

പി.എൻ.എക്‌സ്. 4515/2026

date