റോഡ് സുരക്ഷ: സോഷ്യൽ കൊളോക്യം സംഘടിപ്പിച്ചു
'സുരക്ഷയ്ക്കായി ഒന്നിക്കാം' സോഷ്യൽ കൊളോക്യം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സജി പ്രസാദ് ഉദ്ഘാടനം ചെയ്തു.
കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, എസ്.ഐ.ആർ.എസ്.ടി, ഐ.ആർ.എഫ് ഇന്ത്യ ചാപ്റ്റർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നവംബർ 12, 13 തിയതികളിൽ നടക്കുന്ന ഐ സി - സേഫ് 2026 അന്താരാഷ്ട്ര റോഡ് സുരക്ഷാ സമ്മേളനത്തിന് മുന്നോടിയായാണ് എറണാകുളം കളമശ്ശേരി എസ്.സി.എം.എസ് ക്യാമ്പസിൽ ശിൽപ്പശാല നടന്നത്.
കുറ്റപ്പെടുത്തലുകൾക്ക് അപ്പുറം, റോഡ് സുരക്ഷയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന സന്ദേശമുയർത്തിക്കൊണ്ട്, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹത്തിലെ പത്ത് പ്രധാന വിഭാഗങ്ങളെ ആസ്പദമാക്കി വിശദമായ ഗ്രൂപ്പ് ചർച്ചകൾ നടന്നു.
കാൽനട യാത്രക്കാർ, സൈക്കിൾ യാത്രക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഇരുചക്രവാഹന യാത്രികർ, വിദ്യാർത്ഥികൾ, ഫോർ-വീലർ ഡ്രൈവർമാർ, ബസ് ഓപ്പറേറ്റർമാർ, ടാക്സി ഡ്രൈവർമാർ, ചരക്ക് വാഹന/കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നീ വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും ഗ്രൂപ്പുകൾ സമർപ്പിച്ചു.
ശേഖരിച്ച ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേരള റോഡ് സേഫ്റ്റി അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് ആർ. ടി. ഓ. അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പൊതുജന പങ്കാളിത്തവും നൂതന ആശയങ്ങളും ചർച്ച ചെയ്ത സംവാദം ഏറെ ശ്രദ്ധേയമായി.
എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ബിജു ഐസക് അധ്യക്ഷത വഹിച്ചു. എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടർ പ്രതീക് നായർ മുഖ്യപ്രഭാഷണം നടത്തി.എൻഫോഴ്സ്മെൻ്റ് എം.വി.ഐ വിനോദ് കുമാർ, എസ് ഐ ആർ എസ് ടി ഡയറക്ടർ ആദർശ് കുമാർ ജി. നായർ, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി.ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു. ആദർശ് കുമാർ ജി. നായർ, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി.ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു.
- Log in to post comments