Post Category
കുമ്പളങ്ങിസി.എച്ച്.സിയിൽസെക്യൂരിറ്റി സ്റ്റാഫ്നിയമനം
കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ 13ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസും കുറഞ്ഞത് 165 സെന്റിമീറ്റർ ഉയരവും, ശാരീരികക്ഷമതയും ഉള്ള പുരുഷ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
സമീപപ്രദേശങ്ങളിൽ നിന്നുള്ളവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും ബയോഡേറ്റയും സഹിതം അന്നേ ദിവസം ആശുപത്രിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2240472 എന്ന നമ്പറിൽ പ്രവൃത്തിസമയങ്ങളിൽ ബന്ധപ്പെടാം.
date
- Log in to post comments