Skip to main content

ക്ലീനിംഗ് സ്റ്റാഫ് നിയമനം

എറണാകുളം കോമ്പാറ സെന്റ് ബെനഡിക്ട് റോഡിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ് ആഫ്റ്റർ കെയർ ഹോമിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. സ്ത്രീകൾക്ക് മാത്രമാണ് അവസരം.

എട്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രതിമാസം 9,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10-നകം നേരിട്ടോ aftercarehomeekm2022@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0484 2391820, 9446283816 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

date