Post Category
ചിത്രരചനാ മത്സരം
വേൾഡ് ടൗൺ പ്ലാനിംഗ് ഡേ യുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും പാലറ്റ് പീപ്പിൾ ഇന്റർനാഷണൽ ആർട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരം നവംബർ 7ന് രാവിലെ ഒൻപതിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി മൂന്ന് തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ നവംബർ 5ന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.
രജിസ്ട്രേഷൻ
https://wtpd2026ekm.my.canva.site/
എന്ന വെബ്സൈറ്റ് വഴി നടത്താം. കൂടുതൽ വിവരങ്ങൾക്ക് 0484-2427223 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments