ചിത്രരചനാ മത്സരം
കൈത്തറി ഉൽപ്പന്നങ്ങളുടെ പ്രചാരണാർഥം എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ ഏഴിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തൃപ്പൂണിത്തുറ ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം നടക്കുന്നത്. രാവിലെ 9.30ന് തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് മത്സരം ഉദ്ഘാടനം ചെയ്യും.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം താഴെ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെ രജിസ്റ്റർ ചെയ്യണം.
എൽ.പി. വിഭാഗം
https://forms.gle/suAPsdqQQiEDUWIE8
യു.പി. വിഭാഗം
https://forms.gle/FSjTdh525zqdMbDS6
ഹൈസ്കൂൾ വിഭാഗം
https://forms.gle/ueydKmZ4x9sKowXKA
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവുമായി 9447813691, 9446942308, 9947471358 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
- Log in to post comments