അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന പദ്ധതിയായ TRACEന്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ആറു മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായ പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടവരായിരിക്കണം അപേക്ഷകർ. പ്രായപരിധി 21-35 വയസ്സ്. യോഗ്യത കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കുവാൻ അർഹതയുള്ളത്. നിലവിൽ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം. മുൻ വർഷങ്ങളിലെ പരിശീലന പദ്ധതി പ്രകാരം രണ്ടു വർഷം പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കില്ല.
പരിശീലന കാലാവധി 2 വർഷം. പ്രതിമാസ ഓണറേറിയം 12,000രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്സൈറ്റ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അവസാന തീയതി നവംബർ 13.
- Log in to post comments