Skip to main content

വിമുക്തഭടന്മാർക്കും വീർ നാരികൾക്കുമായി 'വൺ ടു വൺ' കൂടിക്കാഴ്ച 16ന്

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മദ്രാസ് റെജിമെന്റിന് കീഴിലുള്ള വിമുക്തഭടന്മാർക്കും വീർ നാരികൾക്കുമായി 'വൺ ടു വൺ' കൂടിക്കാഴ്ച നടത്തുന്നു. നവംബർ 16ന് തിരുവനന്തപുരം വഞ്ചിയൂരിലുള്ള ജില്ലാ സൈനികക്ഷേമ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.  

 ജില്ലയിലെ മദ്രാസ് റെജിമെന്റിൽപ്പെട്ട വിമുക്തഭടന്മാർക്കും വിധവകൾക്കും പെൻഷൻ സംബന്ധമായ സംശയങ്ങൾ ദുരീകരിക്കുന്നതിനും, തങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനുമായി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ-ഇൻ-ചാർജ്ജ് അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് : 9562005952.

date